Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കളം തെളിഞ്ഞു; മത്സരിക്കാൻ ഏഴുപേർ മൂന്നു സ്വതന്ത്ര സ്ഥാനാർഥികൾ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കളം തെളിഞ്ഞു; മത്സരിക്കാൻ ഏഴുപേർ മൂന്നു സ്വതന്ത്ര സ്ഥാനാർഥികൾ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കളം തെളിഞ്ഞു. ഉമ്മൻ ചാണ്ടി എംഎൽഎയായിരുന്ന മണ്ഡലത്തിലെ ജനപ്രതിനിധിയാകാൻ ഏഴുപേരാണ് മത്സരിക്കുന്നത്. അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), ജെയ്ക് സി. തോമസ് (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്), ലിജിൻ ലാൽ (ഭാരതീയ ജനതാ പാർട്ടി), ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി), പി.കെ. ദേവദാസ് (സ്വതന്ത്രൻ), ഷാജി(സ്വതന്ത്രൻ), സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംഗത്തുള്ളത്.

നാല് അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് അവരുടെ ചിഹ്നവും മൂന്നുസ്വതന്ത്ര സ്ഥാനാർഥികൾക്ക് വരണാധികാരി അനുവദിച്ച ചിഹ്നങ്ങളുമാണ് നൽകിയിരിക്കുന്നത്.

സ്ഥാനാർഥികളും പാർട്ടിയും ചിഹ്നവും

അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- കൈ
ജെയ്ക് സി. തോമസ്((കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്), – ചുറ്റിക, അരിവാൾ, നക്ഷത്രം
ലിജിൻ ലാൽ(ഭാരതീയ ജനതാ പാർട്ടി)- താമര
ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി) -ചൂല്‌

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments