Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉടന്‍ പ്രഖ്യാപിക്കും; അന്തിമ പട്ടികയിൽ ഇടംനേടി മലയാള സിനിമ

69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉടന്‍ പ്രഖ്യാപിക്കും; അന്തിമ പട്ടികയിൽ ഇടംനേടി മലയാള സിനിമ

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അല്‍പസമയത്തിനകം പ്രഖ്യാപിക്കും. 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ മികച്ച നടന്മാര്‍ക്കുള്ള അന്തിമ പട്ടികയില്‍ ഫഹദ് ഫാസില്‍, ഇന്ദ്രന്‍സ്, ധനുഷ്, മാധവന്‍, ജോജു ജോര്‍ജ്, ബിജു മേനോന്‍ തുടങ്ങിയവര്‍ ഇടം പിടിച്ചിട്ടുണ്ട്. മികച്ച നടിമാരുടെ പട്ടികയില്‍ കങ്കണ റാവത്ത്, രേവതി, ആലിയ ഭട്ട് എന്നിവരെയാണ് പരിഗണിക്കുന്നത്.

മികച്ച മലയാളം ചിത്രത്തിനുള്ള പുരസ്‌കാര പട്ടികയിൽ മേപ്പടിയാൻ മുന്നിലാണെന്നും റിപ്പോർട്ടുകളുണ്ട്. മിന്നല്‍ മുരളി സാങ്കേതിക മികവിനുള്ള അവാര്‍ഡ് പട്ടികയില്‍ ഇടം നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനം ഒരുക്കിയ കീരവാണി മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് പട്ടികയിലും ഇടം നേടിയിട്ടുണ്ട്.

കെജിഎഫ്, പുഷ്പ തുടങ്ങിയ ചിത്രങ്ങളും വിവിധ വിഭാഗങ്ങളുടെ പരിഗണനാ പട്ടികയിലുണ്ട്. ബോളിവുഡ് സിനിമകള്‍ക്ക് പ്രാദേശിക ചിത്രങ്ങള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സാങ്കേതിക മികവിലും പ്രാദേശിക ഭാഷാ ചിത്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതായി ജൂറി വിലയിരുത്തി. അവാര്‍ഡ് ജൂറി യോഗം ചേര്‍ന്ന് അന്തിമ പട്ടിക തയ്യാറാക്കും. പട്ടിക കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ടാക്കൂറിന് കൈമാറും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments