Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅനിൽ കെ. ആന്റണിയെ പാർട്ടിയുടെ ദേശീയ വക്താവായി നിയമിച്ച് ബിജെപി

അനിൽ കെ. ആന്റണിയെ പാർട്ടിയുടെ ദേശീയ വക്താവായി നിയമിച്ച് ബിജെപി

ന്യൂ‍ഡൽഹി : കോൺഗ്രസിൽനിന്ന് രാജിവച്ചെത്തിയ അനിൽ കെ. ആന്റണിയെ പാർട്ടിയുടെ ദേശീയ വക്താവായി നിയമിച്ച് ബിജെപി. അനിലിനെ ബിജെപി ദേശീയ സെക്രട്ടറിയായി കഴിഞ്ഞ മാസം നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി ദേശീയ വക്താവിന്റെ ചുമതല കൂടി നൽകിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ നടത്തിയ നിയമനം സംബന്ധിച്ച് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് ഉത്തരവിറക്കി.

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ ആന്റണി ഏപ്രിലിലാണ് ബിജെപിയിൽ ചേർന്നത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചാണ് കോൺഗ്രസുമായി തെറ്റിയത്. തുടർന്ന് പദവികളെല്ലാം രാജിവച്ചാണ് ബിജെപിയിൽ ചേർന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments