ഡൽഹി: ഇസ്രായേലിൽ നിന്നുള്ള ആദ്യസംഘം ഇന്ത്യയിലെത്തി, 220 ഇന്ത്യക്കാരാണ് ഓപ്പറേഷൻ അജയ്യുടെ ഭാഗമായി ഡൽഹിയിലെത്തിയത്. തെൽഅവീലിൽ നിന്ന് ഇന്നലെ 11.30ഓടെ പുറപ്പെട്ട എയർ ഇന്ത്യ എ.ഐ140 എന്ന വിമാനം പുരലർച്ചെ 5.56ഓടെയാണ് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതത്. സംഘത്തിൽ 10ഓളം മലയാളികളുണ്ട്. കൂടുതൽ ആളുകളും വിദ്യാർഥികളാണ്.
എംബസി വഴി രജസിറ്റർ ചെയ്തവർക്കാണ് ഓപ്പറേഷൻ അജയ് വഴി ഇപ്പോൾ ഇന്ത്യയിലേക്ക് എത്താൻ സാധിച്ചത്. ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും മുഴുവൻ ഇന്ത്യക്കാരും ഇസ്രായേൽ വിട്ടു പോരാൻ തയ്യാറായിട്ടില്ല. യുദ്ധം രൂക്ഷമായ സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോൾ മടങ്ങിയത്. മലയാളികളെ കൊണ്ടു പോകുന്നതിനായി ഡൽഹി കേരള ഹൗസ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.