Wednesday, November 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകിംസ് ഹെൽത്തിനെ ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തു

കിംസ് ഹെൽത്തിനെ ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തു

തിരുവനന്തപുരം : പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ കിംസ് ഹെൽത്തിനെ അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തു. ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചതായി കിംസ് ഹെൽത്ത് മേധാവികൾ വ്യക്തമാക്കി. ആശുപത്രിയുടെ മേൽനോട്ടം സ്ഥാപക ചെയർമാൻ കൂടിയായ ഡോ.എം.സഹദുല്ല നിർവഹിക്കും.
കിംസിന് 3,300 കോടി രൂപ മൂല്യം കണക്കാക്കിയാണു കരാർ. കിംസ് ഹെൽത്ത് കെയറിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം, കൊല്ലം, പെരിന്തൽമണ്ണ ആശുപത്രികളും (2000 കിടക്കകൾ) നാഗർകോവിലിൽ മാർച്ചിൽ പൂർത്തിയാകുന്ന (300 കിടക്കകൾ) ആശുപത്രിയും കരാറിൽ ഉൾപ്പെടും

ബ്ലാക്ക്‌സ്‌റ്റോണിന് 73 ശതമാനവും ടിപിജിക്ക് 25 ശതമാനവം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് ക്യുസിഐൽ. ഈ സ്ഥാപനത്തിന്റെ മേൽനോട്ടത്തിലാണു ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽ ശൃംഖല പ്രവർത്തിക്കുന്നത്കിംസിന്റെ 70% ഓഹരികൾ ക്യുസിഐഎൽ ഏറ്റെടുത്തു. ശേഷിക്കുന്ന 30% പ്രമോട്ട് റായ് ഡോ. എം.ഐ സഹദുല്ലയുടെ കൈവശം ആയിരിക്കും. 

മുംബൈ ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ട്രൂനോർത്തിന് കിംസിന്റെ 42% ഓഹരികൾ ഉണ്ടായിരുന്നു. ഇതും 20 ശതമാനത്തിലേറെയുള്ള ന്യൂനപക്ഷ ഓഹരികളും ബ്ലാക് സ്റ്റോൺ നിയന്ത്രിക്കുന്ന ക്യുസിഐഎൽ സ്വന്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments