സഭാപ്രശ്നം പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്ന് തിരുവഞ്ചൂര്‍

Global Indian Writer · November 16, 2026 · 1 min read · 0 Comments · 0 Shares

കോട്ടയം: പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ വേദിയിലിരുത്തി സർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ. സർക്കാരിന് ലഭിച്ച വിചിത്ര നിയമോപദേശത്തിലൂടെ സഭയ്ക്കേറ്റ മുറിവ് ഗൗരവത്തോടെ കാണണമെന്ന് ഡോ.യൂഹാനോൻ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. മൂലേടം പള്ളിയിൽ സ്പീക്കർ പങ്കെടുത്ത പരിപാടിയിലാണ് കോൺഗ്രസിനും സർക്കാരിനുമെതിരെയുള്ള വിമർശനം രേഖപ്പെടുത്തിയത്.


എന്നാൽ സഭാപ്രശ്നം പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. എരിതീയിൽ എണ്ണ ഒഴിക്കുന്നില്ല. ഞാൻ മാധ്യസ്ഥൻ ആകുന്നത് ശരിയാവില്ല. ഓർത്തഡോക്സ് സഭ തന്നോട് പരാതി പറഞ്ഞു എന്നത് ശരിയാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് പ്രശ്നം പരിഹരിക്കാൻ ഇടപെടൽ ഉണ്ടായി. പിന്നീട് പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് പോയി . ആ അന്തരീക്ഷം ആളിക്കത്തിക്കാൻ എന്നെ പോലെ ഒരാൾ കാരണമാകില്ല. ഞാൻ അതിൽ ഒരു അഭിപ്രായവും പറയാനില്ല. രണ്ട് കൂട്ടരും സമ്മതിക്കാത്ത കാലത്തോളം മാധ്യസ്ഥൻ ആകാൻ താനില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.