ഡാലസ് മലയാളി അസോസിയേഷന്‍റെ ദേശീയ കാര്‍ഡ് മത്സരത്തില്‍ വന്‍ ജനപങ്കാളിത്തം

Global Indian Writer · November 21, 2026 · 1 min read · 0 Comments · 0 Shares

ബിനോയി സെബാസ്റ്റ്യന്‍

ഡാലസ് :ഡാലസ് മലയാളി അസോസിയേഷന്‍റെയും ഫോമ ടെക്സോമ റീജിയന്‍റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ദേശീയ കാര്‍ഡ് ഗയിം ടൂര്‍ണമെന്‍റില്‍ നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന മലയാളി കാര്‍ഡ് ഗയിം ആരാധകരുടെ വന്‍ ജനപങ്കാളിത്തം.

നവംബര്‍ 14 ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച ഇന്‍റര്‍നാഷണല്‍ 56, 28, റമ്മി തുടങ്ങിയ ഇനങ്ങളില്‍ നടത്തപ്പെട്ട മത്സരങ്ങളില്‍ നൂറിലധികം മത്സരാത്ഥികള്‍ പങ്കെടുത്തു.

റമ്മി കാര്‍ഡ് ഗയിമില്‍ ഏറ്റവും കുടുതല്‍ പേയിന്‍റുകള്‍ നേടി സാബു വട്ടമറ്റം ചാമ്പ്യനായി. 28 ഗയിമില്‍ എബ്രഹാം എബ്രഹാം, വര്‍ഗീസ് എബ്രഹാം, റോയി ആന്‍റണി എന്നിവര്‍ അവസാന റൗണ്ടില്‍ വിജയിച്ചു. മനോജ് ഓലിക്കല്‍, തോമസ് അഗസ്റ്റിന്‍, പോള്‍ മാണി എന്നിവരും വിജയികളായി 56 ഗയില്‍ വിജയികളായി.

56 ടൂര്‍ണമെന്‍റ് വിജയികള്‍ക്ക് 2001 ഡോളറിന്‍റെ ഒന്നാം സമ്മാനവും ഡിഎംഎ നല്‍കുന്ന എവര്‍ട്രോളിംഗ് ട്രോഫിയും, 28 വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 1001 ഡോളറും എവര്‍റോളിംഗ് ട്രോഫിയും റമ്മി വിജയികള്‍ക്ക് 1001 ഡോളറിന്‍റെ ഒന്നാം സമ്മാനവും നല്‍കി. . എല്ലാ മത്സരങ്ങള്‍ക്കും രണ്ടും മുന്നും നാലും വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.

ബിനോ കല്ലുങ്കലും ഷിബു ജയിംസും ചേര്‍ന്നു കോര്‍ഡിനേറ്റ ഗയിമിനു ജൂഡി ജോസ്, ഷെല്ലി തോമസ്, ബിജു ലോസണ്‍, മധു ജോസഫ്, സൈജു അത്തിക്കളം, ഡക്സ്റ്റര്‍ ഫെരേര, ശ്രീനാഥ് ജി. തുടങ്ങിയവര്‍ നേതൃത്വമേകി.

Share this story

Leave a Comment

Your comment will be visible after admin approval.