ഗാർലൻഡ് സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പ്: പി.സി. മാത്യുവിന് വെരി. റവ. രാജു എം. ദാനിയേൽ കോർ എപ്പിസ്കോപ്പയുടെ പിന്തുണ

Global Indian Writer · November 21, 2026 · 1 min read · 0 Comments · 0 Shares

ഡാളസ്: 2027 മേയ് ഒന്നിന് നടക്കുന്ന ഗാർലൻഡ് സിറ്റി കൗൺസിൽ ഡിസ്ട്രിക്ട് 3 തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പി.സി. മാത്യുവിന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ മുതിർന്ന വൈദികനായ വെരി. റവ. രാജു എം. ദാനിയേൽ കോർ എപ്പിസ്കോപ്പ പിന്തുണ പ്രഖ്യാപിച്ചു.

രാജു അച്ചൻ എന്നറിയപ്പെടുന്ന അദ്ദേഹം നാലു പതിറ്റാണ്ടുകളായി വൈദിക ശുശ്രൂഷയിൽ പ്രവർത്തിച്ചുവരുന്നു. കേരളത്തിലും ഡാളസിലും ചിക്കാഗോയിലുമായി നിരവധി ദേവാലയങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആത്മീയ നേതൃത്വം, സാമൂഹിക സേവനം, സഭൈക്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് അദ്ദേഹം.

നിലവിൽ ഇർവിങ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ വികാരിയായി സേവനമനുഷ്ഠിക്കുന്നു.

രാജു അച്ചന്റെ പിന്തുണയ്ക്കും പ്രാർഥനകൾക്കും പ്രോത്സാഹനത്തിനും പി.സി. മാത്യു ഹൃദയപൂർവം നന്ദി അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.