പി.പി. ചെറിയാൻ
അറ്റ്ലാന്റാ : സംഗീതത്തിലൂടെയും വചനത്തിലൂടെയും ലോകമെമ്പാടുമുള്ള വിശ്വാസികളെ ഒന്നിപ്പിക്കുന്ന ‘സ്വർഗ്ഗീയനാദം’ ലൈവ് സ്ട്രീമിംഗ് സംഗീത പരിപാടിയുടെ 51-ാം പതിപ്പ് പ്രൗഢഗംഭീരമായി സമാപിച്ചു. നവംബർ 20 വെള്ളിയാഴ്ച രാത്രി സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി സംഗീത പ്രേമികളും വിശ്വാസികളും പങ്കെടുത്തു.
പരിപാടിയിലെ പ്രധാന ആകർഷണമായ ‘ഫേസ് ടു ഫേസ്’ വിഭാഗത്തിൽ ടെക്സസിലെ ലുബ്ബോക്ക് ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച്, സാൻ അന്റോണിയോ മാർത്തോമ്മാ കോൺഗ്രിഗേഷൻ എന്നിവയുടെ വികാരി റവ. ജെയിംസ് കെ. ജോൺ മുഖ്യാതിഥിയായി പങ്കെടുക്കുകയും ആത്മീയ സന്ദേശം നൽകുകയും ചെയ്തു.
ഡോ. സൂസൻ അലക്സ് പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സണ്ണി , സാബു, അജി ), സിജി , റിട്ടു ), മേഴ്സി , ഇഷ വിനിഷ് എന്നിവർ ഗാനങ്ങൾ ആലപിച്ച് സംഗീത വിരുന്നിന് നേതൃത്വം നൽകി. മാത്യു സാമുവൽ സമാപന പ്രാർത്ഥന നിർവ്വഹിച്ചതോടെ പരിപാടികൾക്ക് തിരശ്ശീല വീണു.
പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
Leave a Comment
Your comment will be visible after admin approval.