ബത്തേരി : വയനാട്ടിൽ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയാണു ദാരുണമായ സംഭവം. ബത്തേരി തൊടുവട്ടി ബീരാൻ (58) എന്നയാളാണ് വെട്ടേറ്റ് മരിച്ചത്. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് സുഹൃത്തിനെ കൊലപ്പെടുത്തിയതിനു പിന്നാലെ ആത്മഹത്യ ചെയ്തത്.



