പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്തിമ തീരുമാനം ഇന്നുതന്നെയെന്ന് മന്ത്രി വി എന്‍ വാസവന്. മീറ്റിംഗ് വിളിച്ചിട്ടുണ്ട്. അതില്‍ ബന്ധപ്പെട്ട രണ്ട് ക്ഷേത്രം ഭാരവാഹികളായ തിരുവമ്പാടിയെയും പാറമേക്കാവിനെയും ക്ഷണിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടമുണ്ട്, ജില്ലയിലെ മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികളുണ്ട്, ജനപ്രതിനിധികളുണ്ട്. യോഗം വിളിക്കാന്‍ ഹൈക്കോടതി അനുമതിയുണ്ട്. യോഗത്തിലുയര്ന്നുവരുന്ന അഭിപ്രായങ്ങള്‍ കേട്ട ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടറിയിക്കും – അദ്ദേഹം വ്യക്തമാക്കി.
ചര്‍ച്ചകള്‍ക്ക് ഒരു മുന്‍വിധിയുമില്ലെന്നും ദേവസങ്ങളുടെ അഭിപ്രായം കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വെടിക്കെട്ടോടെ പൂരം നടത്തണമോ വേണ്ടയോ എന്ന് ചര്‍ച്ചയിലൂടെ തീരുമാനിക്കും. യോഗത്തിനു മുന്‍പ് സര്‍ക്കാരിന്റെ അഭിപ്രായം പറയുന്നത് ശരിയല്ല – അദ്ദേഹം പറഞ്ഞു.



