ചിക്കാഗോ: കോട്ടയം നീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ ദേവാലയ ഇടവകാംഗവും ഇന്ത്യൻ വ്യോമസേനയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനുമായ ജോർജ് കുര്യൻ തേക്കുങ്കാട്ടിൽ (82) ചിക്കാഗോയിൽ അന്തരിച്ചു.
1944 ഒക്ടോബർ 17-ന് ജനിച്ച പരേതൻ തേക്കുങ്കാട്ടിൽ പരേതരായ കുര്യൻ കുര്യന്റെയും മറിയം കുര്യന്റെയും മകനാണ്.
ഭാര്യ: ആലീസ് ജോർജ് (ഉഴവൂർ ഐക്കരോത്ത് കുടുംബാംഗം).
മക്കളും മരുമക്കളും:
ജിജു – ദീപ (ഒലിക്കുന്നേൽ, തൊടുപുഴ)
ജിമ്മി – സമയ (മാപ്പിളത്തുണ്ടത്തിൽ, നീണ്ടൂർ)
കൊച്ചുമക്കൾ: എമ്മ, ജോനാ, ജെയ്ഡൻ, കെയ്റ, ആൻഡ്രൂ.
സഹോദരങ്ങളും കുടുംബാംഗങ്ങളും:
പരേതനായ ടി. കെ. കുര്യാക്കോസ് – മേരി കുര്യാക്കോസ് (തേക്കുങ്കാട്ടിൽ), മേരി – പരേതനായ തോമസ് (പുറ മടത്തിൽ), ത്രേസ്യ – മുത്തു റെഡ്ഡി, ചാഞ്ചമ്മ – അലക്സ് (തണ്ണിക്കരിയിൽ), എലിസബത്ത് – ജോർജ് സക്കറിയാസ് (മങ്ങാച്ചാലിൽ).
സംസ്കാര ശുശ്രൂഷകൾ പിന്നീട് ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നടക്കും. ശുശ്രൂഷകളുടെ തീയതിയും സമയവും മറ്റു വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്.
Leave a Comment
Your comment will be visible after admin approval.