പി. പി. ചെറിയാൻ
ടെക്‌സസ് : 17 വയസ്സുകാരിയുടെ തീപൊള്ളലേറ്റുള്ള മരണത്തിന് ഉത്തരവാദിയെന്ന് കരുതുന്ന 23 വയസ്സുകാരനെതിരെ ജാക്‌സ്‌ബോറോ പൊലീസ് നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഡിസംബർ 16 ന് നടന്ന സംഭവത്തിൽ ഗുരുതര പൊള്ളലേറ്റ 17വയസ്സുകാരി മാഡിസൺ ലൂയിസ് ഡാലസിലെ പാർക്ക്‌ലാൻഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജനുവരി 7 ന് മരണത്തിന് കീഴടങ്ങി.
അറസ്റ്റിലായ പ്രതി സെബാസ്റ്റ്യൻ ലിൻഡ്‌സെ മാഡിസൺ ലൂയിസ് നിന്നിരുന്നതിന് സമീപത്ത് കത്തികൊണ്ടിരുന്ന തീയിലേക്ക് ഗ്യാസോലിൻ എറിഞ്ഞു. ഇതോടെ ആളികത്തിയ തീ മാഡിസൺ ലൂയിസിന്റെ മുടിയിലും വസ്ത്രത്തിലും പടർന്നു. ശരീരത്തിൽ 90 ശതമാനത്തിലധികം പൊള്ളലേറ്റതിനെ തുടർന്നാണ് മരണമെന്ന് വിവരം.