Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമുണ്ടായാൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന് എ കെ ശശീന്ദ്രൻ

മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമുണ്ടായാൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന് എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: മന്ത്രിസഭയിൽനിന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രനെ മാറ്റാൻ നീക്കം. എൻസിപിയിൽ മന്ത്രിമാറ്റ ചർച്ചകൾ സജീവമായിരിക്കെ സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തോമസ് കെ.തോമസിനെ മന്ത്രിയാക്കണമെന്നാണ് ചാക്കോയുടെ നിലപാട്. പാർട്ടിയിലെ ചർച്ചകളാണ് ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചത് എന്നാണ് എൻസിപി വൃത്തങ്ങൾ പറയുന്നത്. മന്ത്രിസ്ഥാനം എൻസിപിയുടെ ആഭ്യന്തര കാര്യമാണെന്ന് മുഖ്യമന്ത്രി ചാക്കോയെ അറിയിച്ചു. 

മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ശശീന്ദ്രൻ. മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമുണ്ടായാൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന് ശശീന്ദ്രൻ അറിയിച്ചു. ചർച്ചയ്ക്ക് വന്ന പാർട്ടി നേതാക്കളോടും ശശീന്ദ്രൻ ഇക്കാര്യം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments