Friday, November 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസിറിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി

സിറിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി

തെല്‍ അവിവ്: സിറിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. ഹിസ്​ബുല്ലക്ക്​ ആയുധം കൈമാറുന്ന കേന്ദ്രത്തിനു നേരെയാണ്​ ആക്രമണം നടത്തിയതെന്ന ഇസ്രായേൽ ആരോപണം ഇറാൻ തള്ളി. ബൈഡന്‍റെ നേതൃത്വത്തിൽ ഗസ്സയിലെയും മേഖലയിലെയും സ്ഥിതിഗതികൾ വിലയിരുത്തി അമേരിക്കൻ ദേശീയസുരക്ഷാ സമിതി രംഗത്തെത്തി.

സി​റി​യ​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. 52ലേ​റെ പേ​ർ​ക്ക് പ​രി​ക്കേറ്റു. ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. മധ്യ സിറിയയിൽ ഹ​മ പ്ര​വി​ശ്യ​യി​ലെ മ​സ്യാ​ഫ് ​മേ​ഖ​ല​യിലാണ്​ ആക്രമണം നടന്നത്​. തീ​ര ന​ഗ​ര​മാ​യ താ​ർ​തൂ​സി​ന​ടു​ത്തും ആ​ക്ര​മ​ണം ഉണ്ടായി.സിവിലിയൻമാരാണ്​ കൊല്ലപ്പെട്ടവരിൽ ഏറെയും. ലബനാനിലെ ഹിസ്​ബുല്ലക്ക്​ ആയുധവിതരണം നടക്കുന്ന കേ​ന്ദ്രങ്ങളിലാണ്​ ആക്രമണം നടത്തിയതെന്ന വാദം ഇറാനും സിറിയയും നിഷേധിച്ചു. തെഹ്​റാൻ പിന്തുണയുള്ള കേന്ദ്രം തകർത്തുവെന്ന ഇസ്രായേൽ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന്​ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്​താവ്​ നാസർ കനാനി പറഞ്ഞു. സിറിയക്കെതിരായ ഇസ്രായേൽആക്രമണത്തെ ഒമാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ അപലപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments