ചെങ്ങന്നൂർ : ലയൺസ് ക്ലബ് അന്തർദേശീയ ഫൗണ്ടേഷൻ ചെങ്ങന്നൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന് അരക്കോടിയിലേറെ രൂപ ചിലവഴിച്ച് സ്പോൺസർ ചെയ്ത സ്കൂൾ ബസ്, ലിഫ്റ്റ്, ലാബ്, തെറാപ്പി ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, സി സി ടി വി, സൗണ്ട് സിസ്റ്റം എന്നിവയുടെ സമർപ്പണം നടന്നു. പുലിയൂരിൽ പൂർത്തിയാകുന്ന ലില്ലിയുടെ പുതിയ സ്കൂൾ സമുച്ചയത്തിൽ നടന്ന യോഗത്തിൽ മുഖ്യാതിഥിയായ മുൻ ഇന്റർനാഷനൽ ഡയറക്ടർ വിജയ്കുമാർ രാജു ഉപകരണങ്ങൾ കൈമാറി. ഡിസ്ട്രിക്ട് 318 ബി ഗവർണർ ആർ വെങ്കിടാചലം അധ്യക്ഷനായ യോഗ ത്തിൽ മുൻ ഇന്റർനാഷണൽ ഡയറക്ടറും പി ആർ എസ് ഗ്രൂപ്പ് ചെയർമാനുമായ ആർ മുരുകൻ, ട്രസ്റ്റ് അംഗങ്ങൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിവിധ ലയൺസ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.