Monday, April 20, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബിജെപിക്ക് ഒരിക്കലും തമിഴ്നാട്ടിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ലെന്ന് എം.കെ സ്റ്റാലിൻ

ബിജെപിക്ക് ഒരിക്കലും തമിഴ്നാട്ടിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ലെന്ന് എം.കെ സ്റ്റാലിൻ

ചെന്നൈ: ബിജെപിക്ക് ഒരിക്കലും തമിഴ്നാട്ടിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സംസ്ഥാനത്ത് അധികാരത്തിലെത്താൻ കഴിയാത്തതിൽ ബിജെപി നിരാശരാണെന്നും അതുകൊണ്ടാണ് എഐഎഡിഎംകെയെ കൂട്ടുപിടിച്ച് പിൻവാതിലിലൂടെ അധികാരം പിടിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ബിജെപിയുടെ എഐഎഡിഎംകെ മാസ്ക് വലിച്ചുകീറാനാണ് തങ്ങൾ ‘തമിഴ്നാട് വേഴ്സസ് എൻഡിഎ’ പ്രചാരണം ഏറ്റെടുത്തതെന്നും സ്റ്റാലിൻ ഡെക്കാൺ ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തമിഴ്നാടിന്‍റെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ അവകാശങ്ങൾ തട്ടിയെടുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും പ്രാതിനിധ്യം കുറയ്ക്കാനുള്ള അവരുടെ നീക്കങ്ങളെ തങ്ങൾ ചെറുത്തു തോൽപ്പിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.കേന്ദ്രത്തിന്‍റെ ഈ നീക്കങ്ങളെ പിന്തുണച്ച എഐഎഡിഎംകെ തമിഴ്നാട്ടിലെ ജനങ്ങളെ പിന്നിൽ നിന്ന് കുത്തുകയായിരുന്നുവെന്ന് സ്റ്റാലിൻ വിമർശിച്ചു. ഈ സാഹചര്യം കണക്കിലെടുത്താണ് ഈ തെരഞ്ഞെടുപ്പിനെ ‘തമിഴ്നാട് വേഴ്സസ് ഡൽഹി’ എന്ന നിലയിൽ തങ്ങൾ ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments