Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഞെട്ടുന്ന ഒരു വാർത്ത വരും, സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

ഞെട്ടുന്ന ഒരു വാർത്ത വരും, സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളം ഞെട്ടുന്ന ഒരു വാർത്ത വരും, സിപിഎം കാത്തിരിക്കൂ എന്നാണ് സതീശന്റെ മുന്നറിയിപ്പ്. ബിജെപി പ്രതഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുതെന്നും കാളയുമായി വൈകാതെ ബിജെപി അധ്യക്ഷന്റെ വീട്ടലേക്ക് പ്രകടനം നടത്തേണ്ടി വരുമെന്നാണ് ബിജെപിയെ സതീശൻ വെല്ലുവിളിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിവാദം അടഞ്ഞ അധ്യായമെന്നും സതീശൻ പ്രതികരിച്ചു. അതേസമയം, ഒരു പേടിയുമില്ലെന്നായിരുന്നു സിപിഎമ്മിന്റെയും ബിജെപിയുടെയും തിരിച്ചടിച്ചു.സിപിഎമ്മുകാർ അധികം കളിക്കരുതെന്നും ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എം വി ഗോവിന്ദന്റെ മകനെതിരായ ഗുരുതര ആരോപണം മറയ്ക്കാനാണ് സിപിഎം ശ്രമം രാഹുൽ മാങ്കൂട്ടത്തിലിന്റെ വിവാദം സിപിഎം ചർച്ചയാക്കുന്നത്. സിപിഎം അധികം അഹങ്കരക്കേണ്ട, ചിലത് വാരാനുണ്ടെന്നാണ് സതീശൻ മുന്നറിയിപ്പ് നൽകുന്നത്. പല കാര്യങ്ങളും ഉടൻ പുറത്ത് വരുമെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വീട്ടലേക്കുള്ള മാർച്ചിനായി കൊണ്ടുവന്ന കാളയുമായി ബിജെപി സംസ്ഥാന പ്രസിഡണ്ടിന്റെ വീട്ടലേക്ക് മാർച്ച് നടത്തേണ്ട സ്ഥിതിയുണ്ടാകുമെന്നും സതീശൻ മുന്നറിയിപ്പ് നൽകുന്നു. കോഴക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന പ്രതിപക്ഷ നേതാവ്. ജിഎസ് ടിയിൽ വൻ അഴിമതിയാണ് നടക്കുന്നത്. സർക്കാരലേക്ക് വരേണ്ട തുക ഇടനിലക്കാരെ വെച്ച് കൊള്ള ചെയ്യുന്നുവെന്നും സതീശൻ ആരോപിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments