പാലക്കാട്: അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്ത്.തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനുമെതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നാണ് ഭീഷണി.പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടയെന്നും രാഹുൽ ചാറ്റിൽ പറയുന്നു.നീ എന്ത് ചെയ്താലും അതിന്റെ ബാക്കി താൻ ചെയ്യുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ പരാതികൾ വന്നതിന് പിന്നാലെയാണ് ടെലഗ്രാം വഴി അതിൻ്റെ വിശദാംശങ്ങൾ മൂന്നാമത്തെ കേസിലെ അതിജീവിത രാഹുലിനോട് ചോദിക്കുന്നത്. രാഹുലിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്ന ദിവസം നേരിൽ കാണണമെന്നും മറ്റുള്ളവരുടെ ജീവിതം തകർത്തിട്ട് രാഹുൽ സൂപ്പർ ഹീറോ ആകേണ്ടെന്നും യുവതി രാഹുലിനോട് ചാറ്റില്‍ പറയുന്നുണ്ട്. താഴാവുന്നതിൻ്റെ മാക്സിമം താൻ താഴ്ന്നു, ക്ഷമിക്കാവുന്നതിൻ്റെ ലിമിറ്റൊക്കെ പണ്ടേ കഴിഞ്ഞതാണെന്നും ടെലഗ്രാം യുവതി പറയുന്നു.



