പത്തനംതിട്ട: നെടുംപറമ്പില്‍ ഫിനാന്‍സുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എം പി ആന്റോ ആന്റണി. തെരഞ്ഞെടുപ്പ് സമയത്ത് സഹായം എന്ന നിലയില്‍ നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ നിന്നും പണം സ്വീകരിച്ചിരുന്നുവെന്നും രണ്ട് മാസത്തിന് ശേഷം പണം തിരികെ ആവശ്യപ്പെട്ടതുപ്രകാരം തിരികെ നല്‍കിയെന്നും ആന്റോ ആന്റണി പറഞ്ഞു. എത്ര പണമാണ് സ്ഥാപനത്തില്‍ നിന്നും വാങ്ങിയതെന്നോ തിരികെകൊടുത്തതെന്നോ ആന്റോ ആന്റണി പറഞ്ഞില്ല.
‘തെരഞ്ഞെടുപ്പ് സമയത്ത് നെടുമ്പറമ്പില്‍ ഫിനാന്‍സ് സഹായിച്ചിരുന്നു. കോണ്‍ഗ്രസിന് പണമില്ലാത്തതിനാല്‍ പലരും സഹായിക്കാറുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തിരികെകൊടുത്തു’, ആന്റോ ആന്റണി പറഞ്ഞു.



