Sunday, February 8, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ

നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ

ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ പീരാഗഡി ഫ്‌ലൈഓവറിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ. രണ്ട് പുരുഷൻമാരുടേയും ഒരു സ്ത്രീയുടേയും മൃതദേഹമാണ് കാറിൽ ഉണ്ടായിരുന്നത്. ഞായറാഴ്ചയാണ് സംഭവം പുറംലോകമറിയുന്നത്.


ഫ്‌ലൈഓവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാർ കിടക്കുന്നുവെന്ന സന്ദേശമാണ് അഗ്‌നിശമന സേനയ്ക്ക് ലഭിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് നിർത്തിയിട്ടിരുന്ന ടവേര കാറിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.പിന്നീട് പൊലീസ് എത്തുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രൺഹോല സ്വദേശികളായ രൺധീർ (62), ശിവനരേഷ് (42), ജഹാംഗീർപുരി സ്വദേശിയായ ലക്ഷ്മി (40) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രൺധീറിന്റെ ഉടമസ്ഥതയിലുള്ളതാണ് കാറുകൾ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments