കുവൈത്തില്‍ വിസിറ്റ് വിസയില്‍ എത്തുന്നവര്‍ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്‍ന്നാര്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന ഓര്‍മപ്പെടുത്തലുമായി വീണ്ടും ആഭ്യന്തര മന്ത്രാലയം. വിസാ കാലാവധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും പത്ത് കുവൈത്ത് ദിനാര്‍ വീതമാണ് പിഴ.
ഫാമിലി, ടൂറിസ്റ്റ്, കൊമേഴ്സ്യല്‍ തുടങ്ങി എല്ലാ വിഭാഗം വിസിറ്റ് വിസകള്‍ക്കും ഇത് ബാധകമാണ്. വിസാ കാലാവധി കഴിഞ്ഞാല്‍ രാജ്യത്ത് തുടരുന്നതിന് യാതൊരുവിധ ഇളവുകളും അനുവദിക്കില്ലെന്നും ഇക്കാര്യം സന്ദര്‍ശകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് പ്രവേശിച്ച തീയതി മുതലാണ് വിസാ കാലാവധി കണക്കാക്കുന്നത്.



