ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിനെ ആദരിച്ചു. കഴിഞ്ഞ നാല് വർഷമായി ട്രസ്റ്റീ കോഓർഡിനേറ്റർ ആയി പ്രവർത്തിച്ചിരുന്ന സാബു കട്ടപ്പുറം, കഴിഞ്ഞ രണ്ടു വർഷമായി കൈക്കാരന്മാരായി സേവനം അനുഷ്ടിച്ചിരുന്ന ബിനു പൂത്തുറയിൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, നിബിൻ വെട്ടിക്കാട്ട് എന്നിവരെയും, പബ്ലിക് റിലേഷൻ ഓഫീസർ ആയി പ്രവർത്തിച്ചിരുന്ന അനിൽ മറ്റത്തിക്കുന്നേലിനെയും ആണ് ആദരിച്ചത്. ഫെബ്രുവരി 15, ഞായറാഴ്ച 10 മണിക്കുള്ള കുർബാനക്ക് ശേഷം വികാരി ഫാ. സിജു മുടക്കോലിന്റെ നേതൃത്വത്തിൽ ആണ് ഈ പ്രത്യേക ചടങ്ങു നടന്നത്.

ഫാ. സിജു മുടക്കോടിൽ, സ്ഥാനമൊഴിഞ്ഞ ഓരോരുത്തരുടെയും പ്രവർത്തങ്ങൾ പ്രത്യേകം അനുസ്മരിക്കുകയും ഇടവകയുടെ ആദരത്തിന്റെ പ്രതീകമായി പ്രശംസാ ഫലകം സമ്മാനിക്കുകയും ചെയ്തു. ഇവരുടെ പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി ഒപ്പമുണ്ടായിരുന്ന ജീവിതപങ്കാളികളെയും യോഗത്തിൽ പ്രത്യേകം അനുസ്മരിച്ചു. സ്ഥാനമൊഴിഞ്ഞ ഭാരവാഹികളെ പ്രതിനിധീകരിച്ചു സാബു കട്ടപ്പുറം തന്റെ മറുപടി പ്രസംഗത്തിൽതങ്ങളുടെ കാലയളവിൽ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്സീമമായ സഹകരണം നലകിയ വിവിധ വൈദികർ, സിസ്റ്റേഴ്സ്, പാരീഷ് കൌൺസിൽ, സർവോപരി എല്ലാ ഇടവക ജനങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി.

ചടങ്ങുകൾക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, കൈക്കാരന്മാരായ സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, എന്നിവരും സണ്ണി മേലേടം, സി. ശാലോം, റോയി ചേലമലയിൽ എന്നിവർ നേതൃത്വം നൽകി.





