Monday, February 16, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതദ്ദേശ സ്ഥാപനങ്ങൾക്കുള്ള 2024-25 വർഷത്തെ സ്വരാജ് ട്രോഫി പ്രഖ്യാപിച്ചു: തിരുവനന്തപുരം മികച്ച കോർപ്പറേഷൻ

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 2024-25 വർഷത്തെ സ്വരാജ് ട്രോഫി പ്രഖ്യാപിച്ചു: തിരുവനന്തപുരം മികച്ച കോർപ്പറേഷൻ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള 2024-25 വർഷത്തെ സ്വരാജ് ട്രോഫി, മഹാത്മാ, മഹാത്മാ അയ്യങ്കാളി, ലൈഫ് മിഷൻ പുരസ്‌കാരങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപിച്ചു. മികച്ച ഭരണവും വികസന പ്രവർത്തനങ്ങളും മുൻനിർത്തി നൽകുന്ന സംസ്ഥാനതല പുരസ്‌കാരങ്ങളിൽ ഏറ്റവും മികച്ച കോർപ്പറേഷനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരത്തിന് തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ജില്ലാ പഞ്ചായത്തുകളിൽ കൊല്ലം ജില്ലാ പഞ്ചായത്തിനാണ് ഒന്നാംസ്ഥാനം. നഗരസഭകളിൽ ഗുരുവായൂർ നഗരസഭ ഒന്നാമതെത്തി. തിരുവനന്തപുരം ജില്ലയിലെ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പഞ്ചായത്തുകളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി.

പുരസ്‌കാരങ്ങൾ ഒറ്റനോട്ടത്തിൽ:

സ്വരാജ് ട്രോഫി ജേതാക്കൾ – സംസ്ഥാനതലം

  • മികച്ച ഗ്രാമപഞ്ചായത്ത്: 1. ഉഴമലയ്ക്കൽ (തിരുവനന്തപുരം), 2. എളവള്ളി (തൃശൂർ), 3. മണിയൂർ (കോഴിക്കോട്).
  • മികച്ച ബ്ലോക്ക് പഞ്ചായത്ത്: 1. നേമം (തിരുവനന്തപുരം), 2. കൊടകര (തൃശൂർ), 3. പെരുമ്പടപ്പ് (മലപ്പുറം) & ഉഴവൂർ (കോട്ടയം).
  • മികച്ച ജില്ലാ പഞ്ചായത്ത്: 1. കൊല്ലം, 2. കണ്ണൂർ.
  • മികച്ച നഗരസഭ: 1. ഗുരുവായൂർ (തൃശൂർ), 2. മട്ടന്നൂർ (കണ്ണൂർ), 3. കുന്നംകുളം (തൃശൂർ).
  • മികച്ച കോർപ്പറേഷൻ: തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ.

ലൈഫ് മിഷൻ അവാർഡ് 2024-25

  • ഗ്രാമപഞ്ചായത്ത്: 1. ചേർത്തല തെക്ക് (ആലപ്പുഴ), 2. കൊപ്പം (പാലക്കാട്).
  • നഗരസഭ: 1. ആലപ്പുഴ നഗരസഭ, 2. തിരുവനന്തപുരം കോർപ്പറേഷൻ.

തൊഴിലുറപ്പ് പദ്ധതി പുരസ്‌കാരങ്ങൾ

  • മഹാത്മാ അയ്യങ്കാളി പുരസ്‌കാരം (നഗരം): മികച്ച മുനിസിപ്പാലിറ്റി – ഷൊർണ്ണൂർ (ഒന്നാം സ്ഥാനം), താനൂർ (രണ്ടാം സ്ഥാനം). മികച്ച കോർപ്പറേഷൻ – കൊല്ലം.

മഹാത്മാ അവാർഡ് (ഗ്രാമീണം – സംസ്ഥാനതലം)

ബ്ലോക്ക് പഞ്ചായത്ത്: 1. പെരുങ്കടവിള, 2. ചിറയിൻകീഴ്, 3. നേമം (എല്ലാം തിരുവനന്തപുരം ജില്ല).

ഗ്രാമപഞ്ചായത്ത്: 1. എടവക (വയനാട്), 2. കള്ളിക്കാട് (തിരുവനന്തപുരം), 3. പെരുങ്കടവിള (തിരുവനന്തപുരം).

മറ്റ് പുരസ്‌കാരങ്ങൾ

  • ട്രൈബൽ പ്ലസ് പദ്ധതി: മികച്ച ഗ്രാമപഞ്ചായത്തായി പാലക്കാട് ജില്ലയിലെ അഗളി തിരഞ്ഞെടുക്കപ്പെട്ടു.
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments