Friday, February 20, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച കേസിൽ യുവാവിന്‌ 28 വർഷം കഠിന തടവ്

വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച കേസിൽ യുവാവിന്‌ 28 വർഷം കഠിന തടവ്

തിരുവനന്തപുരം : വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച കേസിൽ യുവാവിന്‌ 28 വർഷം കഠിന തടവും 28,000 രൂപ പിഴയും. ഒറ്റശേഖരമംഗലം ആറ്റൂർ സ്വദേശിയായ സുബിനെ (37) യാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി 1 ജഡ്ജി കെ എം സുജ ശിക്ഷിച്ചത്. 2011ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചശേഷം പിറ്റേന്ന്‌ കാട്ടാക്കട ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു പ്രതി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ് വിനോദ്, വി ആർ മായാദേവി എന്നിവർ ഹാജരായി. ആര്യങ്കോട് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ജെ മോഹൻദാസാണ് കുറ്റപത്രം സമർപ്പിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments