കൊല്ലം: കൊല്ലത്തെ കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിൽ. സിപിഎമ്മിൽ നിന്നും വന്ന അയിഷാ പോറ്റിയെ യുഡിഎഫ് സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിൽ അതൃപ്തി പ്രകടമാക്കിയതിന് പിന്നാലെയാണ് രശ്മിയുടെ നീക്കം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു രശ്മി. രശ്മിയോട് മണ്ഡലത്തിൽ സജീവമാകാൻ പറഞ്ഞശേഷമായിരുന്നു അയിഷാ പോറ്റിയുടെ കോൺഗ്രസിലേക്കുള്ള വരവ്. അതോടെ സ്ഥാനാർഥി സാധ്യത പൂർണമായും ഇല്ലാതായി. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന



