Monday, February 23, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും

നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ശബരിമല സ്വർണക്കൊള്ള വിവാദമുയർത്തി ചോദ്യോത്തരവേള മുതൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. ദേവസ്വം മന്ത്രി രാജിവെക്കണം എന്ന ആവശ്യമാണ് പ്രധാനമായും പ്രതിപക്ഷം ഉന്നയിക്കുന്നത്. മിക്കപ്രതികൾക്കും സ്വാഭാവിക ജാമ്യം കിട്ടിയതും പ്രതിപക്ഷം പ്രതിഷേധത്തിനിടെ സഭയിൽ ഉയർത്തും.


ആഗോള അയ്യപ്പ സംഘവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രതിപക്ഷ എംഎൽഎമാർ ചോദ്യോത്തര വേളയിൽ ഉന്നയിക്കുന്നുണ്ട്.. നേറ്റിവിറ്റി ബില്ല് ഇന്ന് സഭ പരിഗണിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിടും. മാർച്ച് 26 വരെയാണ് സഭാസമ്മേളനം തീരുമാനിച്ചിരിക്കുന്നത് . എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സമ്മേളനം നേരത്തെ ഗില്ലറ്റിൻ ചെയ്യാനാണ് സാധ്യത.


അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രാഥമിക ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോഗം ഇന്ന് ചേരും. വൈകിട്ട് എകെജി സെന്‍ററിലാണ് യോഗം ചേരുന്നത്. മൂന്ന് മേഖലാജാഥകളുടെ വിലയിരുത്തലാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. കേന്ദ്രസർക്കാരിനെതിരെ നടത്തേണ്ട പ്രക്ഷോഭ പരിപാടികളും ചർച്ചയ്ക്ക് വരുന്നുണ്ട്. സീറ്റ് വിഭജനത്തിനായി ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കുന്നത് യോഗത്തിൽ തീരുമാനിക്കും.

ചില സീറ്റുകൾ വെച്ച് മാറുന്നതിനെ കുറിച്ചുള്ള ആലോചനകൾ സജീവമാണ്. ആന്‍റണി രാജു മത്സരിക്കാൻ വിലക്ക് നേരിടുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം സെൻട്രൽ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. പറവൂർ, പെരുമ്പാവൂർ സീറ്റുകൾ പരസ്പരം വെച്ച് മാറുന്നതിനെ കുറിച്ചുള്ള ആലോചനകൾ സിപിഎമ്മിലും സിപിഐയിലും സജീവമാണ്. ഉഭയകക്ഷി ചർച്ചകൾ വേഗത്തിൽ പൂർത്തീകരിച്ച് സ്ഥാനാർഥിനിർണയത്തിലേക്ക് കടക്കാനാണ് മുന്നണിയിലെ ഘടകകക്ഷികളുടെ തീരുമാനം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments