Monday, February 23, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമാർത്തോമ്മാ യുവജന സഖ്യം കോൺഫ്രൻസ് ആഗസ്റ്റ് 14 മുതൽ ന്യൂയോർക്കിൽ

മാർത്തോമ്മാ യുവജന സഖ്യം കോൺഫ്രൻസ് ആഗസ്റ്റ് 14 മുതൽ ന്യൂയോർക്കിൽ

ജീമോൻ റാന്നി

ന്യൂയോർക്ക് : ഇരുപത്തിമൂന്നാമത് നോർത്ത് അമേരിക്ക ഭദ്രാസന മർത്തോമ്മാ യുവജന സഖ്യം കോൺഫ്രൻസ് ആഗസ്റ്റ് 14 മുതൽ 16 വരെ ന്യൂയോർക്കിലെ എല്ലെൻവിൽ ഹോണേഴ്സ് ഹെവൻ റിസോർട്ടിൽ വെച്ച് നടത്തപ്പെടുന്നു. ന്യൂയോർക്ക് ശാലേം മാർത്തോമ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ കോൺഫ്രൻസിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

ബൈബിൾ പഠനങ്ങൾ, പ്രചോദനാത്മക പ്രസംഗങ്ങൾ, ഗൈഡൻസ് സെഷനുകൾ, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പാനൽ ചർച്ചകൾ, സെമിനാറുകൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് കോൺഫ്രൻസിൽ ഒരുക്കിയിരിക്കുന്നത്.

നോർത്ത് അമേരിക്ക ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ , മാർത്തോമ്മാ സഭയിലെ പ്രമുഖ പ്രഭാഷകനായ റവ. ഡോ. മോത്തി വർക്കി എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ബൈബിൾ ക്ലാസ്സുകൾക്ക് റവ. സിബു എബ്രഹാം മാത്യു (കാനഡ) നേതൃത്വം നൽകും. “പ്രതിസന്ധികളിലെ പ്രബലത, രക്ഷകനോടൊത്തുള്ള അതിജീവനം” (Stronger than struggles, Resilience with the Savior) എന്നതാണ് ഈ വർഷത്തെ കോൺഫ്രൻസിന്റെ തീം.

കോൺഫ്രൻസിൻറെ നടത്തിപ്പിനായി ശാലേം മാർത്തോമാ ഇടവക വികാരി റവ. എബ്രഹാം വർഗീസ് അധ്യക്ഷനായി ലിബിൻ വർഗീസ് (ജനറൽ കൺവീനർ) തോമസ് ബിജേഷ് (സഹ കൺവീനർ), അമോൽ വർഗീസ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മിറ്റി പ്രവർത്തിക്കുന്നു.

വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരായി ജിൻസി ബിനീഷ്, ദിലീപ് മാത്യു, ബിനി കോശി, അബിജിത് വർഗീസ്, ജിതിൻ തോമസ്, പ്രിജോ ആൻഡ്രൂസ്, ജോയൽ ജോസഫ്, ജോയൽ തോമസ്, റിയ ഹാപ്പി, തോമസ് ഐസക്, ഷിജു തോമസ്, അനു പി. തോമസ്, ബിനീഷ് തോമസ്, ലിസ മാത്യു, എന്നിവർ സേവനം അനുഷ്ഠിക്കുന്നു.

വാർത്ത അയച്ചു തന്നത് : ഷാജി തോമസ് ജേക്കബ്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments