ജോസഫ് പാപ്പൻ
അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്വീൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ഓറ-2026 എന്ന എന്റർടൈൻമെന്റ് പ്രോഗ്രാമിന്റെ കിക്ക് ഓഫ് , നാസോ കൗണ്ടി ലെജിസ്ലേറ്റർ ടോം മക്കെവിറ്റ് നിർവ്വഹിച്ചു . ഇടവക അംഗങ്ങളെ കൂടാതെ അഭ്യുദയ കാംഷികളായ ബിസിനസ്സ് സംരംഭകരും ലെജിസ്ലേറ്ററിൽ നിന്നും സ്‌പോൺസർഷിപ് ടിക്കറ്റുകൾ ഏറ്റുവാങ്ങി.

.ഇടവക വികാരി റവ.ഫാ.ജെറി വര്ഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രോഗ്രാം കോഓർഡിനേറ്റർ രഘു നൈനാൻ സ്വാഗത പ്രസംഗവും സെക്രട്രറി ഷിബു തരകൻ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു . ഡോ .ഷെറിൻ എബ്രഹാം പ്രോഗ്രാം എംസിയായിരുന്നു .അമേരിക്കൻ മലയാളികളുടെ ഇടയിൽ പ്രശസ്തമായ ടി & ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ,പ്രശസ്തരായ സിനിമാതാരങ്ങളെയും ഗായകരെയും കോമഡി താരങ്ങളെയും അണിനിരത്തികൊണ്ടുള്ള ഈ പ്രോഗ്രാം ജൂലൈ 25ന് ആദംസ് പ്ലേയ് ഹൌസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു .




