Saturday, April 18, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവീഡിയോ റീലിസ് മത്സരവുമായി ചെറുപുഷ്‌പ മിഷൻ ലീഗ്

വീഡിയോ റീലിസ് മത്സരവുമായി ചെറുപുഷ്‌പ മിഷൻ ലീഗ്

ചിക്കാഗോ: ചിക്കഗോ രൂപതയിലെ ചെറുപുഷ്‌പ മിഷൻ ലീഗ് (സി.എം.എൽ.) സംഘടന, ദേശീയ തലത്തിൽ “ദി സൈബർ സോവേർസ്” എന്ന പേരിൽ വീഡിയോ റീലിസ് മത്സരം സംഘടിപ്പിക്കുന്നു. ചിക്കഗോ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഈ മത്സരം ഒരുക്കിയിരിക്കുന്നത്. കുട്ടികളും മുതിർന്നവരും അടങ്ങുന്ന വിവിധ ടീമുകൾക്ക് ഓരോ ഇടവകയിൽ നിന്നും പങ്കെടുക്കാം.

“സി.എം.എൽ. വഴി സഭയിലും സമൂഹത്തിലും ഒരു മിഷനറിയായിരിക്കുക” (Be a missionary in the church and society through CML) എന്ന വിഷയത്തെ അടിസ്ഥാനമാക്കി റീലിസ് നിർമ്മിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.

സോണിയ ബിനോയ് മത്സരത്തിന്റെ മുഖ്യ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു. സി.എം.എൽ രൂപത ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൺ തോമസ് എന്നവരുടെ നേതൃത്വത്തിലുള്ള രൂപതാ എക്സിക്യൂട്ടീവ് കമ്മിറ്റി മത്സരം ക്രമീകരിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments