(അനശ്വരം മാമ്പിള്ളി )
ഡാള്ളസ് : ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANANT) ആതിഥേയത്വം വഹിക്കുന്ന ദ്വിവാർഷിക സമ്മേളനം 2026, ഒക്ടോബർ 1 മുതൽ 3 വരെ ഫോർ പോയിന്റു ബൈ ഷെറാട്ടൺ, DFW എയർപോർട്ട് നോർത്ത്, കോപ്പേൽ ടെസ്സസിൽ വെച്ചു നടത്തുന്നു. “നഴ്സിംഗിന്റെ ശക്തി: മികവ്, പ്രതിരോധശേഷി, നവീകരണം എന്നിവയിലൂടെ ഭാവിയെ നയിക്കുക” എന്നത് ഒരു പ്രമേയമായി സമ്മേളനത്തിൽ അവതരിപ്പിക്കുന്നു. കൂടാതെ ഇന്ററാക്ടീവ് വർക്ക്ഷോപ്പുകളും നൈപുണ്യ വികസന സെഷനുകളും ക്രമീകരിച്ചുണ്ട്.
ആതുര സേവന രംഗത്തെ സംഘടനയെന്ന നിലയിൽ ഈ ദേശീയ പരിപാടി 200 ലധികം നഴ്സുമാരെയും ആരോഗ്യ സംരക്ഷണ നേതാക്കളെയും ഒരുമിക്കുന്നതായിരിക്കും. ക്ലിനീഷ്യൻമാർ, അഡ്വാൻസ്ഡ് പ്രാക്ടീസ് പ്രൊവൈഡർമാർ, അധ്യാപകർ, ഗവേഷകർ, നൂതനാശയക്കാർ എന്നിവരുൾപ്പെടെ
അമേരിക്കയിലും പുറത്തുമുള്ള നിരവധി പ്രഗ്ൽഭർ ഈ നാഴികക്കല്ലായ ദേശീയ പരിപാടിയിൽ പങ്കെടുക്കുമെന്ന് ” നൈന “ന്റെ യും “ഐനന്റ് “ന്റെ യും ഭാരവാഹികൾ അറിയിച്ചു. നിങ്ങളുടെ പങ്കാളിത്വത്തിനുവേണ്ടി രെജിസ്ട്രേഷൻ തുടങ്ങിയിരിക്കുന്നു.



