Saturday, April 18, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവാൽപ്പാറ ദുരന്തത്തിൽ അധ്യാപകർ നഷ്ടപ്പെട്ട കുട്ടികളുടെ മാനസികപ്രയാസം മാറ്റാൻ ആവശ്യമെങ്കിൽ കൗൺസിലിങ് സൗകര്യം ഒരുക്കുമെന്ന് ...

വാൽപ്പാറ ദുരന്തത്തിൽ അധ്യാപകർ നഷ്ടപ്പെട്ട കുട്ടികളുടെ മാനസികപ്രയാസം മാറ്റാൻ ആവശ്യമെങ്കിൽ കൗൺസിലിങ് സൗകര്യം ഒരുക്കുമെന്ന് വി. ശിവൻകുട്ടി

മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ അധ്യാപകർ നഷ്ടപ്പെട്ട കുട്ടികളുടെ മാനസികപ്രയാസം മാറ്റാൻ ആവശ്യമെങ്കിൽ കൗൺസിലിങ് സൗകര്യം ഒരുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.അപകടത്തിൽ മരിച്ചവർക്ക് അമ്പലപ്പറമ്പ് ഗവ. സ്കൂളിലെത്തി അന്തിമോപചാരം അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സ്‌കൂളിലെ ഒരു അധ്യാപകൻ ഒഴികെ മറ്റെല്ലാവരും അപകടത്തിൽ മരിച്ചു. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ആവശ്യമായ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കും. എം.എൽ.എ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പരമാവധി സഹായം നൽകും. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തും. മേലിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments