Tuesday, April 21, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹൂസ്റ്റൺ ബൈബിൾ സെമിനാരിയുടെ 4-ാമത് ഗ്രാജുവേഷൻ സർവീസ് മേയ് 16ന്

ഹൂസ്റ്റൺ ബൈബിൾ സെമിനാരിയുടെ 4-ാമത് ഗ്രാജുവേഷൻ സർവീസ് മേയ് 16ന്

ഫിന്നി രാജു, ഹ്യൂസ്റ്റൺ

ഹൂസ്റ്റൺ: ഹൂസ്റ്റൺ ബൈബിൾ സെമിനാരി (HBS)യുടെ 4-ാമത് ഗ്രാജുവേഷൻ സർവീസ് മേയ് 16 ശനിയാഴ്ച രാവിലെ 10.30ന് ഹൂസ്റ്റണിലെ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റൺ ചർച്ചിൽ (11120 S. Post Oak Road) നടക്കും.

കാലിഫോർണിയയിൽ പ്രവർത്തിക്കുന്ന വില്ല്യം കേറി ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റ് റവ. ഡോ. പോൾ കോർണേലിയസ് മുഖ്യ പ്രഭാഷണം നടത്തും.

2018-ൽ സ്ഥാപിതമായ ഹൂസ്റ്റൺ ബൈബിൾ സെമിനാരി, ക്രിസ്തുവിൽ കേന്ദ്രീകൃതമായ ആത്മീയ നേതാക്കളെ വളർത്തുവാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അമേരിക്കയിലെ വിവിധ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് തിയോളജിക്കൽ വിദ്യാഭ്യാസം നൽകുന്നു.

ഹൂസ്റ്റൺ ബൈബിൾ സെമിനാരിയുടെ പ്രസിഡന്റ് ഡോ. ഷാജി ഡാനിയൽ പറഞ്ഞു:
“ഈ ബിരുദദാനം ഒരു അക്കാദമിക് നേട്ടം മാത്രമല്ല, ദൈവത്തിന്റെ വിളിയോട് പ്രതികരിക്കുന്ന ജീവിതത്തിലേക്കുള്ള ഒരു പ്രധാന ഘട്ടമാണ്. ആത്മീയമായി ശക്തരായ ശുശ്രൂഷകരായി ഇവർ ഉയർന്നുവരുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. എല്ലാവരും ബിരുദധാരികളെ പ്രാർത്ഥനയിൽ പിന്തുണയ്ക്കുകയും ഈ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യണം.”

കൂടുതൽ വിവരങ്ങൾക്ക്: www.hbsedu.org

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments