Friday, April 24, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsകാണാതാവുന്ന ശാസ്ത്രജ്ഞരുടെ എണ്ണം കുത്തനെ വർധിക്കുന്നതായി റിപ്പോർട്ടുകൾ, അമേരിക്കയിലും ചൈനയിലുമായി നിരവധി പേർ

കാണാതാവുന്ന ശാസ്ത്രജ്ഞരുടെ എണ്ണം കുത്തനെ വർധിക്കുന്നതായി റിപ്പോർട്ടുകൾ, അമേരിക്കയിലും ചൈനയിലുമായി നിരവധി പേർ

വാഷിങ്ടൺ: കുറച്ചുവർഷങ്ങൾക്കിടെ കാണാതാവുന്ന ശാസ്ത്രജ്ഞരുടെ എണ്ണം കുത്തനെ വർധിക്കുന്നതായി റിപ്പോർട്ടുകൾ. സമീപ വർഷങ്ങളിൽ അമേരിക്കയിലും ചൈനയിലുമായി പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി പേരാണ് ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചത്. പലരെയും കാണാതാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനുപിന്നിൽ മറ്റെന്തെങ്കിലും ഗൂഢാലോചനയു​ണ്ടോ എന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

യു.എസിലെ 11 ഉന്നത പ്രതിരോധ ശാസ്ത്രജ്ഞരാണ് ദുരൂഹമായി കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്തത്. ഇത് അമേരിക്കയുടെ പ്രതിരോധരംഗത്ത് വൻ ചർച്ചയായിരുന്നു. വാഷിങ്ടണിലെ ഈ അലയൊലിക്കുശേഷം അന്വേഷണം ലോകത്തിന്റെ മറ്റിടങ്ങളിലേക്ക് വ്യാപിക്കുമ്പോൾ ചൈനയടക്കമുള്ള പല രാജ്യങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ബഹിരാകാശ, പ്രതിരോധ, ആണവ സാങ്കേതികവിദ്യ മേഖലകളിൽ പ്രവർത്തിക്കുന്ന കുറഞ്ഞത് ഒമ്പത് ചൈനീസ് ശാസ്ത്രജ്ഞരെങ്കിലും സമാനമായ, ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വെറും യാദൃശ്ചികതയാണോ അതോ മറ്റെന്തെങ്കിലും സംഭവം ഇതിനുപിന്നിലുണ്ടോ എന്ന് ചർച്ചചെയ്യുകയാണ് രാജ്യങ്ങളിപ്പോൾ.

ഈ മരണങ്ങൾ കൊലപാതകങ്ങളാണെന്ന് കണ്ടെത്തുന്ന തരത്തിലുള്ള വിശ്വസനീയമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും, ഈ മരണങ്ങൾ നടന്ന സമയവും അവരുടെ പ്രവർത്തന മേഖലയും നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. ചൈനയിലെ നാഷനൽ യൂനിവേഴ്‌സിറ്റി ഓഫ് ഡിഫൻസ് ടെക്‌നോളജിയിലെ 38 കാരനായ പ്രഫസർ 2023 ജൂലൈ ഒന്നിന് പുലർച്ചെ ബീജിങ്ങിൽ ഒരു കാർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. സൈനിക രംഗത്തെ എ.ഐ മേഖലയിലും ഹൈപ്പർസോണിക് ആയുധങ്ങൾ, ബഹിരാകാശ പ്രതിരോധം എന്നീ മേഖലകളിലും പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരുടെ മരണങ്ങളുടെ ഒരു പരമ്പര തന്നെ ചൈനീസ് മാധ്യമങ്ങൾ ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments