Saturday, April 25, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതെക്കേ ഗോപുരനട തുറന്നു: തൃശ്ശൂർ പൂരച്ചടങ്ങുകൾക്ക് തുടക്കം

തെക്കേ ഗോപുരനട തുറന്നു: തൃശ്ശൂർ പൂരച്ചടങ്ങുകൾക്ക് തുടക്കം

തൃശ്ശൂർ: പൂരവഴിയായ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശ്ശൂർ പൂരച്ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. കൊമ്പൻ എറണാകുളം ശിവകുമാറിന്റെ പുറത്തേറിയെത്തിയ നെയ്തക്കാവിലമ്മ ഉച്ചയോടെ പൂരവിളംബരം കുറിച്ച് ഗോപുരനട തുറന്നു. ഞായറാഴ്ചയാണ് തൃശ്ശൂർ പൂരം.

കനത്ത ചൂടിലും പൂരവിളംബരം കാണാൻ നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. തൃശ്ശൂർ പൂരത്തിലെ സുപ്രധാനമായ ചടങ്ങുകളിലൊന്നാണിത്. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ടുകൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റാക്കി ചുരുക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments