മനാമ: ബഹ്‌റൈനിൽ നിന്നും സൗദി അറേബ്യയിലെ ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സൗദി എയർലൈൻസ് പുനരാരംഭിക്കുന്നു. 2026 ഏപ്രിൽ 30 മുതൽ സർവീസുകൾ പൂർണ്ണതോതിൽ സജീവമാകുമെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൗദിയ നെറ്റ്‌വർക്ക് വഴി കണക്റ്റിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.നിലവിൽ ബുക്കിംഗും ടിക്കറ്റിംഗും ആരംഭിച്ചിട്ടുണ്ട്.
സാധാരണ രീതിയിലുള്ള ബുക്കിംഗ് നടപടികളിലൂടെ യാത്രക്കാർക്ക് ടിക്കറ്റുകൾ സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ ട്രാവൽ ഏജൻസികളുമായി ബന്ധപ്പെടുകയോ ചെയ്യുക.



