ഓണംത്തുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം മെയ് 2 മുതല്‍ 9 വരെ

Global Indian Writer · May 5, 2026 · 1 min read · 0 Comments · 0 Shares

ഏറ്റുമാനൂര്‍ : ഓണംത്തുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം മെയ് 2 മുതല്‍ 9 വരെ ക്ഷേത്ര ആചാരങ്ങളോടും കലാപരിപാടികളോടും നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു .

ഉത്സവത്തിന് മുന്നോടിയായുള്ള പൂരവിളംബര ഘോഷയാത്രയും ദേശ താലപ്പൊലിയും ഏപ്രില്‍ 26ന് വൈകുന്നേരം 3.30ന് വേദഗിരി വേദവ്യാസക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും .
മേയ് ഒന്നിന് രാവിലെ ആറിന് കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര താരം ആര്‍ദ്രമോഹന്‍ നിര്‍വഹിക്കും . 7.45 ന് ഭക്തിഗാനമേള.
മേയ് രണ്ടിന്‌രാവിലെ 8.30 നും 9.30 നും മധ്യേ തന്ത്രി കടിയക്കോല്‍ ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി പോടൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന്‍ ഭട്ടതിരിയുടെയും കാര്‍മികത്വത്തില്‍ കൊടിയേറ്റ് .
രണ്ടിന് രാവിലെ 6.45ന് വീരനാട്ട്യം, രാത്രി9ന് മേജര്‍ സെറ്റ് കഥകളി ,
മൂന്നിന് രാവിലെ 10.45ന് സംഗീത സദസ്സ് , 12.30ന് വഞ്ചിപ്പാട്ട് , 6.30ന് മെഗാ തിരുവാതിര, 8.45ന്‌കൊടിക്കീഴില്‍ വിളക്ക്.

Share this story

Leave a Comment

Your comment will be visible after admin approval.