ഇറാനും അമേരിക്കയും തമ്മിൽ ഒപ്പുവെച്ച കരാറിനെ സ്വാഗതം ചെയ്​ത്​ സൗദിയും ഓസ്​ട്രിയയും അടക്കം വിവിധ രാജ്യങ്ങള്‍

Global Indian Writer · June 18, 2026 · 1 min read · 0 Comments · 0 Shares

റിയാദ്​: ഇറാനും അമേരിക്കയും തമ്മിൽ പുതുതായി ഒപ്പുവെച്ച കരാറിനെ പൂർണമായി സ്വാഗതം ചെയ്ത് സൗദി അറേബ്യയും ഓസ്ട്രിയയും. കരാർ മേഖലയിൽ വലിയ തോതിൽ സ്ഥിരതയും സമാധാനവും ഉറപ്പാക്കാൻ സഹായിക്കുമെന്ന് ഇരുരാജ്യങ്ങളും ഊന്നിപ്പറഞ്ഞു. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുള്ളയുടെ ഔദ്യോഗിക ഓസ്ട്രിയൻ സന്ദർശനത്തിനിടെയാണ് ഇരുപക്ഷവും ഈ നിലപാട് വ്യക്തമാക്കിയത്.

ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ നടന്ന ഔദ്യോഗിക കൂടിക്കാഴ്ചകളിൽ, ഓസ്ട്രിയൻ യൂറോപ്യൻ-അന്തർദേശീയ കാര്യ ഫെഡറൽ മന്ത്രി ബിയാറ്റെ മെയ്‌നൽ റൈസിംഗറുമായി സൗദി വിദേശകാര്യ മന്ത്രി നടത്തിയ ചർച്ചയിലാണ് ഇറാൻ-അമേരിക്ക കരാർ പ്രധാന വിഷയമായത്. ഇതിനൊപ്പം 2027-28 കാലയളവിലേക്ക് യുഎൻ സുരക്ഷാ കൗൺസിലിൽ താൽക്കാലിക അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഓസ്ട്രിയയെ വിദേശകാര്യ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

Share this story

Leave a Comment

Your comment will be visible after admin approval.