‘അമ്മ’യുടെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ

Global Indian Writer · June 21, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: സിനിമാ സംഘടനയായ ‘അമ്മ’യുടെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങള്‍. ഇതിനായി അവിശ്വാസ പ്രമേയം തയ്യാറാക്കി. നേതൃത്വം അമ്മയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറഞ്ഞ് സ്ഥാനമൊഴിയണമെന്നുമാണ് ഇവരുടെ ആവശ്യം.

അമ്മയ്‌ക്കെതിരെ സാമ്പത്തിക ദുരുപയോഗ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. ജനറല്‍ ബോഡിയുടെ കണക്ക് രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചില്ലെന്നാണ് ആരോപണം. എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ വഴക്ക് നേതൃത്വത്തിന് പറഞ്ഞു തീര്‍ക്കാനായില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.