ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്. ഡല്‍ഹിയിലെത്തിയ വാഴക്കന് താനും അധ്യക്ഷസ്ഥാനത്തിന് യോഗ്യനാണെന്ന് അവകാശപ്പെട്ടു. ഹൈക്കമാന്‍ഡ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്കുള്ള ശ്രമവും ജോസഫ് വാഴക്കന് പറഞ്ഞു. പൂര്‍ണമായും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സമയമാണിത്. മറ്റ് ചുമതലകളൊന്നും തനിക്കില്ലെന്നും ഡല്‍ഹിയിലെത്തിയ ജോസഫ് വാഴക്കന് പറഞ്ഞു. സണ്ണി ജോസഫ് മന്ത്രിയായ സാഹചര്യത്തിലാണ് കെപിസിസിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്.
നേരത്തെ സണ്ണി ജോസഫ് മന്ത്രിയായാല്‍ ഒരാഴ്ചക്കുള്ള അധ്യക്ഷനെ കണ്ടെത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെട്ടിരുന്നു. എന്നാല്‍, സമവായമാകാത്തതിനെ തുടര്‍ന്ന് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് നീണ്ടുപോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Leave a Comment
Your comment will be visible after admin approval.