തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സലോജിക് ഇടപാടുമായി ബന്ധപ്പെട്ട ടി.വീണയുടെ മൊഴികളില്‍ വൈരുധ്യമുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീണയെ അടുത്താഴ്ച വീണ്ടും ചോദ്യം ചെയ്യും.
കൂടുതൽ കണ്ടെത്തുക
അന്താരാഷ്ട്ര വാർത്താ വിശകലനം
ഡിജിറ്റൽ ന്യൂസ്പേപ്പർ ആക്സസ്
വീഡിയോ വാർത്താ റിപ്പോർട്ടുകൾ
കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം ഇഡി വീണയെ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ട് മണിക്കാണ് അവസാനിച്ചത്. വീണയുടെ എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറും ഇഡി പരിശോധിച്ചിരുന്നു.
മാസപ്പടി കേസില്‍ തുടരന്വേഷണം ആവാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വീണയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. അതേസമയം മാസപ്പടി കേസിലെ കണ്ടെത്തലുകള്‍ കേന്ദ്ര വിജിലന്‍സ് ഏജന്‍സികളുമായി പങ്കുവെക്കുന്നതിനെ കുറിച്ചുള്ള സാധ്യതകള്‍ ഇഡി പരിശോധിച്ചു വരികയാണ്.
Leave a Comment
Your comment will be visible after admin approval.