തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് എസ്എൻഡിപി യോഗം. കേരള സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യവും നന്മയും ആണ് ഇതെന്നും സമൂഹം ഒന്നാകെ ഈ ദൗത്യത്തിനൊപ്പം അണിചേരണമെന്നും എസ്എൻഡിപി യോഗം മാസികയായ യോഗനാദം എഡിറ്റോറിയലിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തു.
മയക്കുമരുന്നിനെതിരായ നീക്കത്തിന് നടപടിയെടുത്ത സർക്കാർ അഭിനന്ദനം അർഹിക്കുന്നു. ഇപ്പോഴത്തെ നടപടി പുത്തനച്ചി പുരപ്പുറം തൂക്കുന്നത് പോലെ ആകരുതെന്നും എഡിറ്റോറിയലിൽ വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വ്യത്യാസം മറന്ന് എസ്എൻഡിപി യോഗം പ്രവർത്തകർ തൂഫാനൊപ്പം അണിചേരണമെന്നും വെള്ളാപ്പള്ളി ആഹ്വാനം ചെയ്തു.
Leave a Comment
Your comment will be visible after admin approval.