ജീമോൻ റാന്നി
ഹൂസ്റ്റൺ: ഫോമയുടെ ഒൻപതാമത് ദേശീയ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ തൃത്താല എംഎൽഎ വി.ടി.ബൽറാമിന് ഐഎഎച്ച് എയർപോർട്ടിൽ ഹൃദ്യമായ വരവേൽപ് നൽകി. ഒഐസിസി മുൻ ഗ്ലോബൽ പ്രസിഡണ്ട് ജെയിംസ് കൂടൽ, കൺവെൻഷൻ സംഘാടക സമിതി അംഗവും ഐഓസി നാഷണൽ വൈസ് പ്രസിഡന്റുമായ തോമസ് ഒലിയാംകുന്നേൽ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) നാഷണൽ സെക്രട്ടറി അനിൽ ആറന്മുള എന്നിവർ ചേർന്നാണ് എംഎൽഎ യെ സ്വീകരിച്ചത്.
തൃത്താല എം.എൽ.എ വി.ടി. ബലറാം പൊതുജീവിതത്തിൽ സജീവ സാന്നിധ്യമാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമുഖ യുവ നേതാക്കളിൽ ഒരാളായി അറിയപ്പെടുന്നു. നിയമസഭയിൽ വികസനം, വിദ്യാഭ്യാസം, ഭരണസുതാര്യത, സാമൂഹിക വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അദ്ദേഹം സ്ഥിരമായി ഉന്നയിച്ചുവരുന്നു. പൊതുപ്രശ്നങ്ങളിൽ വ്യക്തമായ നിലപാടുകളും സാമൂഹിക മാധ്യമങ്ങളിലെ സജീവ ഇടപെടലുകളും അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ നിന്ന് വീണ്ടും വിജയിച്ച് മൂന്നാം തവണ കേരള നിയമസഭയിലെത്തി.

കൺവെൻഷനിലെ ശ്രദ്ധേയമായ സാന്നിധ്യമായിരിക്കും ബൽറാം. ശനിയാഴ്ച രാവിലെ 11 നു നടക്കുന്ന ഫോമാ ക്രോസ് ഫയർ ടോക്ക് ഷോയിൽ എംഎൽഎയോട് ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കും. എംഎൽഎയെ സ്‌നേഹപൂർവം കോൺവെഷനിലേക്കു സ്വാഗതം ചെയ്യുന്നതായി ഫോമാ പ്രസിഡണ്ട് ബേബി മണക്കുന്നേൽ പറഞ്ഞു
Leave a Comment
Your comment will be visible after admin approval.