സജി പുല്ലാട്
ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്( ഐഒസി) ഹ്യൂസ്റ്റൺ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ തൃത്താല എംഎൽഎ വി ടി ബൽറാമിന് സ്വീകരണം നൽകി.
പ്രസിഡൻറ് ജസ്റ്റിൻ ജേക്കബിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഐഒസി നാഷണൽ വൈസ് പ്രസിഡണ്ട് തോമസ് ഓലിയാകുന്നേൽ സ്വാഗതമാശംസിച്ചു.
നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന കോൺഗ്രസിനും ഐക്യ ജനാധിപത്യ മുന്നണിക്കും എല്ലാവിധ പിന്തുണയും അറിയിക്കുന്നതായി പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് തൻറെ അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു.
വി ടി ബൽറാം എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ സമകാലിക വിഷയങ്ങൾ, പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ പങ്കാളിത്തം, കേരളത്തിൻറെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ എന്നീ വിഷയങ്ങളെപ്പറ്റി എംഎൽഎ സംസാരിച്ചു. കൂടാതെ തനിക്ക് ലഭിച്ച സ്നേഹോഷ്മളമായ സ്വീകരണത്തിന് ഐഒസി ഹൂസ്റ്റൺ ചാപ്റ്ററിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
തുടർന്ന് വൈസ് പ്രസിഡണ്ട് ബിജു ഇട്ടൻ, ജോയിൻ്റ് സെക്രട്ടറി രാജേഷ് വർഗീസ്, സീനിയർ മാധ്യമ പ്രവർത്തകൻ എ സി ജോർജ്ജ്, വനിതാ വിഭാഗം സെക്രട്ടറി മെർലിൻ സാജൻ എന്നിവർ ആശംസകൾ നേർന്നു.

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമയുടെ ഇൻറർനാഷണൽ ഫാമിലി കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ.
പ്രവർത്തകരായ സാജൻ ജോൺ, ഷിജു മോൻ, മിഖായേൽ, കോശി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
ഐഒസി ഹൂസ്റ്റൺ ചാപ്റ്റർ ട്രഷറർ ജോയി എൻ സാമുവേൽ നന്ദി അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.