Saturday, April 25, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaതമ്പി പായിപ്പാട് ഇന്റര്‍നാഷണല്‍ ബോട്ട് റെയ്‌സ് ഫെഡറേഷന്‍ ന്യൂയോർക്ക് വൈസ് ചെയർമാൻ

തമ്പി പായിപ്പാട് ഇന്റര്‍നാഷണല്‍ ബോട്ട് റെയ്‌സ് ഫെഡറേഷന്‍ ന്യൂയോർക്ക് വൈസ് ചെയർമാൻ

ന്യൂയോർക്ക്: വള്ളംകളി മേഖലയിലെ ആഗോള കൂട്ടായ്മയായ( International Boat Race Federation ) ഐ ബി ആർ എഫിന്റെ പ്രവർത്തനങ്ങൾ നോർത്ത് അമേരിക്കയിൽ ശക്തമാക്കുന്നതിന്റെ ഭാഗമായി IBRF USA യിൽ പ്രവർത്തനങ്ങൾ ശ്കതമാക്കി.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ IBRF ഗ്ലോബൽ കമ്മറ്റിയുടെ നിർദ്ദേശത്തിൽ കൂടുതൽ ചാപ്റ്ററുകൾ ഉടൻ നിലവിൽ വരുമെന്ന് IBRF യു എസ് എ ചെയർമാൻ ഡോ ജേക്കബ് തോമസ് അറിയിച്ചു.

അമേരിക്കയിലെ വള്ളംകളി മേഖലയെ ആവേശകടലാക്കുന്ന തുഴക്കാരിൽ പ്രമുഖ സ്ഥാനിയായ തമ്പി പായിപ്പാട് എന്ന രാധാകൃഷ്ണൻ കുഞ്ഞുപിള്ളയെ അന്ത്രരാഷ്ട്ര വള്ളംകളി മേഖലയെ കൂട്ടിയിണക്കുന്ന പ്രസ്ഥാനമായ ഇന്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ ന്യൂയോർക്ക് സ്റ്റേറ്റ് വൈസ് ചെയർമാൻ ആയി golbal പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം നിയമിച്ചതായി IBRF USA ചെയർമാൻ ഡോ ജേക്കബ് തോമസ് അറിയിച്ചു .

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments