ഫിലഡൽഫിയ: മലങ്കര കത്തോലിക്കാ സഭ 2026 ആരാധനക്രമ വത്സരമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ഫിലഡൽഫിയ സെൻറ് ജൂഡ് മലങ്കര കത്തോലിക്ക ഇടവകയിലെ മലങ്കര കാത്തലിക് അസോസിയേഷന്റെ ( MCA) നേതൃത്വത്തിൽ നടത്തപ്പെടുന്ന മലങ്കര ആരാധനാക്രമം- അർത്ഥവും പങ്കാളിത്തവും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ മെയ് മാസം 16 ശനിയാഴ്ച രാവിലെ 9:30 മുതൽ നടത്തപ്പെടും.
തിരുവനന്തപുരം മലങ്കര മേജർ സെമിനാരി മുന്‍ റെക്ടർ റവ.ഡോ. സണ്ണി മാത്യു സെമിനാർ നയിക്കും. മലങ്കര ആരാധനയുടെ അർത്ഥവും, പ്രാധാന്യവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാനും വിശ്വാസികളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നുള്ളതാണ് സെമിനാറിന്റെ ലക്ഷ്യം.
കൂടുതൽ വിവരങ്ങൾക്ക്:
Rev. Fr. Babu Madathiparampil ( Vicar) Ph: 773-754-9638
Mr. Philip John ( Biju) MCA President Ph.215-327-5052
Mr. Joly Jacob MCA Secretary : Ph.267-226-8824
Mr. Viji Joji MCA Treasrer: Ph. 856-912-3958.



