Friday, March 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsചൈ​നീ​സ് ചാ​ര ബ​ലൂ​ൺ: ബ്ലി​ങ്ക​ന്‍റെ സ​ന്ദ​ർ​ശ​നം മാ​റ്റി​വ​ച്ച് യു​എ​സ്

ചൈ​നീ​സ് ചാ​ര ബ​ലൂ​ൺ: ബ്ലി​ങ്ക​ന്‍റെ സ​ന്ദ​ർ​ശ​നം മാ​റ്റി​വ​ച്ച് യു​എ​സ്

വാ​ഷിം​ഗ്ട​ൺ: യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ന്‍റെ ചൈ​നാ സ​ന്ദ​ർ​ശ​നം മാ​റ്റി​വ​ച്ച് യു​എ​സ്. യു​എ​സ് വ്യോ​മാ​തി​ര്‍​ത്തി​യി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ വി​ധ​ത്തി​ല്‍ ചൈ​ന​യു​ടെ ചാ​ര ബ​ലൂ​ൺ ക​ണ്ടെ​ത്തി​യി​നെ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. നി​ല​വി​ൽ ചൈ​നാ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ സ​മ​യ​മ​ല്ലെ​ന്ന് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​തി​ക​രി​ച്ചു. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പി​ങ്ങു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ബ്ലി​ങ്ക​ൻ ചൈ​ന സ​ന്ദ​ർ​ശി​ക്കാ​നി​രു​ന്ന​ത്.

യു​എ​സി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യ്ക്കു മു​ക​ളി​ലൂ​ടെ​യാ​ണ് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ചൈ​നീ​സ് ചാ​ര ബ​ലൂ​ൺ നീ​ങ്ങു​ന്ന​ത്. ബ​ലൂ​ൺ വെ​ടി​വ​ച്ചി​ടു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ജോ ​ബൈ​ഡ​ൻ പ്ര​തി​രോ​ധ വി​ഭാ​ഗ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വെ​ടി​വ​ച്ചി​ട്ടാ​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ പ​തി​ച്ച് ജീ​വ​പാ​യം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ ​നീ​ക്കം ഉ​പേ​ക്ഷി​ച്ചു.

അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ ലം​ഘ​ന​മാ​ണി​ത്. ര​ഹ​സ്യ​ങ്ങ​ള്‍ ചോ​ർ​ത്തു​ന്ന​തി​നു​ള്ള ചൈ​ന​യു​ടെ നീ​ക്ക​മാ​ണി​തെ​ന്നാ​ണ് യു​എ​സി​ന്‍റെ ആ​രോ​പ​ണം. നി​ല​വി​ൽ ഈ ​ചാ​ര ബ​ലൂ​ൺ നി​യ​ന്ത്രി​ത വ്യോ​മ മേ​ഖ​ല​യ്ക്കു പു​റ​ത്താ​യ​തി​നാ​ൽ ജ​ന​ത്തി​ന് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments