ഹൂസ്റ്റൺ: ഗ്ലോബൽ ഇന്ത്യൻ ന്യൂസ് 10 എക്സ് പ്രോപർട്ടീസുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഇൻഡോ അമേരിക്കൻ ഫെസ്റ്റ് 2025നോട് അനുബന്ധിച്ച് “മെയ് ക്വീൻ” സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നു. മെയ് 24 ന് ജിഎസ്എച്ച് ഇവന്റ് സെന്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പങ്കെടുക്കാൻ താൽപര്യമുള്ളവർ +1-972-369-9184 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് വഴി എൻട്രികൾ സമർപ്പിക്കണം.
മുൻ മിസ് മലയാളി യുഎസ്എയും മിസ്സിസ് ബോളിവുഡ് യുഎസ്എയുമായ ലക്ഷ്മി പീറ്ററാണ് പേജൻ്റ് ഡയറക്ടർ. ഫെസ്റ്റിനോട് അനുബന്ധിച്ച് ഷാൻ റഹ്മാൻ ഷോ, ബിസിനസ് എക്‌സ്‌പോ, അവാര്‍ഡ്‌നിശ എന്നിവയും അരങ്ങേറും.