THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, September 23, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ''വിവാദ കാർഷിക ബില്ലിനെതിരെ സമരങ്ങൾക്ക് ന്യായീകരണം ഉണ്ടോ?'' എന്ന വിഷയത്തിൽ കേരള ഡിബേറ്റ് ഫോറം യുഎസ്എ...

”വിവാദ കാർഷിക ബില്ലിനെതിരെ സമരങ്ങൾക്ക് ന്യായീകരണം ഉണ്ടോ?” എന്ന വിഷയത്തിൽ കേരള ഡിബേറ്റ് ഫോറം യുഎസ്എ സംവാദം ജനുവരി 9ന്

എ.സി.ജോർജ്

adpost

ഹ്യൂസ്റ്റൺ: കേരള നിയമസഭ, കക്ഷിഭേദമന്യേ ഐകകണ്ഠേന കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കി. നിലവിലെ കാർഷിക ബില്ലിനെതിരെ വടക്കേ ഇന്ത്യയിൽ കർഷകർ അതികഠിനമായ പ്രതികൂല കാലാവസ്ഥയും അവഗണിച്ചുകൊണ്ട്, സമരം ആരംഭിച്ചിട്ട് ഏകദേശം 40 ദിവസം ആകുന്നു. സമരത്തിൽ പങ്കെടുത്ത ഏതാണ്ട് മുപ്പതോളം ആൾക്കാർ മരണത്തിന് ബലിയാടായി. കേന്ദ്ര ഗവൺമെൻറ് സമരക്കാരുമായി സന്ധി സംഭാഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും, ഒരു ഒത്തുതീർപ്പിന് ഇന്ന് ഇതുവരെ
സാധിച്ചിട്ടില്ല. കോർപ്പറേറ്റ് സ്ഥാപിത താൽപര്യക്കാർക്കുവേണ്ടിയാണോ ഈ ബില്ല് അതോ മണ്ണിൽ പണിയെടുക്കുന്ന കർഷകർക്ക് വേണ്ടിയാണോ? കാർഷിക മേഖലയുടെ സ്വകാര്യവൽക്കരണതോടെ ശാസ്ത്രീയ കൃഷിയിലൂടെ, കൂടുതൽ ഉല്പാദനവും മെച്ചപ്പെട്ട വിലയും വിതരണവും സാധ്യമാകുമെന്ന് കേന്ദ്ര ഗവൺമെൻറ് വാദിക്കുന്നു. എന്നാൽ കാർഷിക ബില്ലു വഴി കോർപ്പറേറ്റ് കുത്തകകൾക്ക് കാർഷികരംഗം തീറെഴുതി കൊടുക്കുന്നതോടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വർദ്ധിക്കും, ഭക്ഷ്യ സുരക്ഷ തന്നെ
അപകടത്തിലാക്കുന്ന ഇത്തരം കരിനിയമങ്ങൾ പൂർണമായി പിൻവലിക്കേണ്ടതാണെന്ന് സമരം ചെയ്യുന്ന കർഷകരും വാദിക്കുന്നു.

adpost

ഇന്ത്യയിൽ കാർഷിക ഭൂമിയുള്ള അമേരിക്കൻ ഗ്രീൻ കാർഡ് ഉള്ളവരും ഇവിടെയുണ്ടല്ലോ, അതുപോലെ അമേരിക്കൻ പൗരന്മാർ ആയാൽ പോലും പൈതൃകമായി കിട്ടിയ കൃഷിഭൂമിയുള്ളവരും ഇവിടെയുണ്ടല്ലോ. ഈ ബിൽ അവരെയും അവർക്ക് പ്രിയപ്പെട്ടവരെയും എങ്ങനെ ബാധിക്കും. അതുകൊണ്ട് ഈ വിഷയത്തെ പറ്റി ചർച്ച ചെയ്യുന്നതും ന്യായം തന്നെയല്ലേ? ഈ ബില്ലിനെ പറ്റി കൂടുതൽ അറിയാനും അറിയിക്കാനും ന്യായത്തിൻറെ പക്ഷത്ത് നിൽക്കാൻ അമേരിക്കൻ പ്രവാസി മലയാളിക്കും അവകാശമുണ്ട്. അതിനാൽ താല്പര്യമുള്ള അമേരിക്കൻ മലയാളികൾക്കായി കേരള ഡിബേറ്റ് ഫോറത്തിൻറ്റെ ആഭിമുഖ്യത്തിൽ, വിജ്ഞാനപ്രദവും, കാർഷിക രാഷ്ട്രീയ ബോധവൽക്കരണത്തിന് ഉതകുന്നതുമായ (സും) ഡിബേറ്റ്, ജനുവരി 9 ശനിയാഴ്ച, 8 പി.എം., മുതൽ (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം-ന്യൂയോർക്ക് ടൈം) സംഘടിപ്പിക്കുന്നു. ഈ പത്രക്കുറിപ്പിനുശേഷം ഈ ബിൽ പിൻവലിച്ചാൽ കൂടെ, കാർഷിക പ്രശ്നങ്ങളെ പറ്റിയും തുടർ നടപടികളെ പറ്റിയും നിശ്ചിത തിയതിയിലും സമയത്തും ചർച്ചയും സംവാദവും ഉണ്ടാകും.

ഈ ഡിബേറ്റ് ഓപ്പൺ ഫോറം യോഗ പരിപാടികൾ തൽസമയം ഫെയ്സ്ബുക്ക്, യൂട്യൂബ് മീഡിയകളിൽ ലൈവായി ദർശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയക്കും ഭാഗികമായിട്ടോ മുഴുവൻ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്. ഈ പത്രക്കുറിപ്പ് എല്ലാ സംഘടനകൾക്കും വ്യക്തികൾക്കും ഇതിൽ പങ്കെടുക്കാൻ ഉള്ള ഒരു ക്ഷണക്കത്ത് ആയി കരുതുക. ഈ വിഷയത്തിൽ അവരവരുടെ ആശയങ്ങൾ പ്രകടിപ്പിക്കാൻ തുല്യ

അവകാശവും തുല്യ നീതിയും കൊടുക്കാൻ സംഘാടകർ പരമാവധി ശ്രമിക്കുന്നതായിരിക്കും. ഏവരെയും ഈ വെർച്വൽ മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകർ അറിയിച്ചിട്ടുണ്ട്. ഈ (സും) മീറ്റിംഗിൽ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന
വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കിൽ (സും) ആപ്പ് തുറന്ന് താഴെകാണുന്ന ഐഡി, തുടർന്ന് പാസ്‌വേഡ് കൊടുത്തു കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക്, ഈസ്റ്റേൺ സമയം 8 മണി എന്നത് അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെർച്വൽ മീറ്റിംഗിൽ പ്രവേശിക്കുക.

Date: 01- 09 -2021 Saturday Time: 8 PM (Eastern Time) New York Time
Join Zoom Meeting
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: എ.സി.ജോർജ്: 281 741 9465, സണ്ണി വള്ളികളം: 847 722 7598, തോമസ് ഓലിയാൻകുന്നേൽ: 713 679 9950, സജി കരിമ്പന്നൂർ: 813 401 4178, തോമസ് കൂവള്ളൂർ: 914 409 5772, കുഞ്ഞമ്മ മാത്യു: 281 741 8522

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com