Saturday, May 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഫ്ലോറിഡയിൽ അമ്മയെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കോളേജ് വിദ്യാർഥി അറസ്റ്റിൽ

ഫ്ലോറിഡയിൽ അമ്മയെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കോളേജ് വിദ്യാർഥി അറസ്റ്റിൽ

പി പി ചെറിയാൻ

ഫ്ലോറിഡ: അമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കോളേജ് വിദ്യാർഥി അറസ്റ്റിൽ. ഗെയ്‌നസ്‌വില്ലെയിലെ ഫ്ലോറിഡ സർവകലാശാലയിൽ നിന്ന് 266 കിലോമീറ്റർ അകലെയുള്ള ഫ്രോസ്റ്റ്‌പ്രൂഫിലെ വീട്ടിൽ നടക്കുന്ന കുടുംബ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഇമ്മാനുവൽ  എസ്പിനോസയാണ് (21) അമ്മയെ കൊലപ്പെടുത്തിയത്. ഒന്നിലധികം തവണ പ്രതി അമ്മയെ  കുത്തി പരുക്കേൽപ്പിച്ചു. കൊലപാതകത്തെക്കുറിച്ചു അറിയിക്കാൻ ഇമ്മാനുവൽ തന്നെയാണ് പൊലീസിനെ വിളിച്ചത്. 
ഭാര്യയെ കൊന്നശേഷം നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യയിലേക്ക് പറന്ന ഭർത്താവിന് ‘പൗരത്വ കുരുക്ക്’
OTHER COUNTRIES

മറ്റൊരു ബന്ധുവുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അമ്മ എൽവിയ എസ്പിനോസയെ  (46) ഇമ്മാനുവൽ ആക്രമിച്ചത്. പ്രതി കുറ്റം സമ്മതിച്ചു. അമ്മയെ കൊല്ലാൻ ഒരുപാട് വർഷമായി ആഗ്രഹിച്ചിരുന്നതായും പ്രതി വെളിപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments